ക്വാറന്റൈനിൽ കഴിയുന്നവർക്ക് നഗരസഭാ ചെയർമാൻ തിരുവോണസദ്യ വിളമ്പി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ക്വാറന്റൈനിൽ കഴിയുന്നവർക്ക് നഗരസഭാ ചെയർമാൻ തിരുവോണസദ്യ വിളമ്പി

 

ക്വാറന്റൈനിൽ കഴിയുന്നവർക്ക് നഗരസഭാ ചെയർമാൻ തിരുവോണസദ്യ വിളമ്പി


ആറ്റിങ്ങൽ: സി.എസ്.ഐ സ്കൂളിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നവർക്കാണ് ചെയർമാൻ എം.പ്രദീപ് തിരുവോണ സദ്യ വിളമ്പിയത്. ഇവിടെ കഴിയുന്നതിൽ കൂടുതലും പ്രവാസികളായിട്ടുള്ളവരാണ്. കുടുംബത്തോടൊപ്പം ഒരുമിച്ച് ഓണസദ്യ കഴിക്കാൻ സാഹചര്യമില്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു സംവിധനം നഗരസഭ ഏർപ്പെടുത്തിയത്.

ചെയെർമാന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് ഇവർക്ക് സദ്യ വിളമ്പിയത്. നിരീക്ഷണ കാലയളവിൽ നലു ചുമരുകൾക്കുള്ളി ദിവസങ്ങൾ തള്ളി നീക്കുമ്പോൾ നഷ്ട്ടപ്പെട്ടു എന്നു കരുതിയ നല്ലൊരു തിരുവോണ ദിനവും സദ്യയും നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ചെയർമാൻ പറഞ്ഞു.

സദ്യക്ക് ശേഷം പരസ്പരം ഓണാംശസകൾ പങ്ക് വച്ച ശേഷമാണ് സംഘം പിരിഞ്ഞത്.z

Post Top Ad