പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപ, സർക്കാർ നേരത്തേ പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം രൂപ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപ, സർക്കാർ നേരത്തേ പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം രൂപ


ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ ധനസഹായമായി ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ നൽ‌കുമെന്നായിരുന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചത്. അതേസമയം കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

രണ്ട് അപകടങ്ങളിലും പരുക്കേറ്റവർ‌ക്കു ചികിത്സയ്ക്കുള്ള പണം സർക്കാർ തന്നെ വഹിക്കുമെന്നും ഉത്തരവിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുമാണ് പണം അനുവദിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട് ജില്ലാ കലക്ടർമാരാണ് പണം വിതരണം ചെയ്യുക. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വിവരങ്ങൾ‌ സർക്കാരിനെ ധരിപ്പിക്കണമെന്നും റവന്യു വകുപ്പിന്റെ ഉത്തരവിലുണ്ട്.

Post Top Ad