ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ 10 ജീവനക്കാർക്കും, മാമത്തെ ഇൻഡസ് കാർ ഷോറൂമിലെ 1 ജീവനക്കാരനും കൊവിഡ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ 10 ജീവനക്കാർക്കും, മാമത്തെ ഇൻഡസ് കാർ ഷോറൂമിലെ 1 ജീവനക്കാരനും കൊവിഡ്


ആറ്റിങ്ങൽ: ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ 10 ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചു. ഇന്നലെയും ഇന്നുമായി പരിശോധിച്ച പത്ത് പേർക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. ഇതിൽ ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശി ഒരാളും മടവൂർ, വെഞ്ഞാറമൂട്, ആര്യനാട്, കുളത്തൂർ, കിളിമാനൂർ സ്വദേശികളായ 9 പേരും ഉണ്ടെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ പറഞ്ഞു.    കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വലിയകുന്ന് ആശുപത്രിയിൽ പരിശോധനക്ക് വിധേയമായത്. രോഗം സ്ഥിതീകരിച്ചവരിൽ 2 പേര് റൂം ക്വാറന്റൈനിലും, ഒരാൾ മെഡിക്കൽ കോളേജിലും, ബാക്കിയുള്ളവർ വട്ടിയൂർകാവ് കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്കും മാറ്റിയതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള ഉദ്യോഗസ്ഥരെയും പരിശോധിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.


     മാമത്തെ ഇൻഡസ് ഇൻ എന്ന കാർ വിപണന കേന്ദ്രത്തിലെ 1 ജീവനക്കാരന് രോഗം സ്ഥിതീകരിച്ചു. വഞ്ചിയൂർ സ്വദേശി 24 കാരനായ ഇയാളെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ് അറിയിച്ചു. ഈ സ്ഥാപനത്തിൽ 30 ജീവനക്കാർ ജോലി ചെയുന്നു. ഇവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് സ്ഥാപനം താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ജെ.എച്ച്.ഐ ഹാസ്മി, ഷെൻസി, അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനവും പരിസരവും ഡിസ് ഇൻഫെക്ഷൻ ചെയ്തു.

Post Top Ad