പ്രതിദിന കോവിഡ് കണക്ക് 1000 കടന്ന് തിരുവനന്തപുരം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രതിദിന കോവിഡ് കണക്ക് 1000 കടന്ന് തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (26 സെപ്റ്റംബര്‍) 1,050 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 871 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. 

ഇന്ന് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധി തിരിച്ചുള്ള കണക്ക്:-

തിരുവനന്തപുരം കോർപ്പറേഷൻ - 322
നെയ്യാറ്റിൻകര - 36
കല്ലറ - 35
പെരുങ്കടവിള - 29
വെള്ളനാട് - 23
പള്ളിച്ചൽ - 22
വിളപ്പിൽ - 22
വെങ്ങാനൂർ - 21
കല്ലിയൂർ - 20
ആനാട് - 20
കാരോട് - 20
ചിറയിൻകീഴ് - 25
പൂവച്ചൽ - 19
കോട്ടുകാൽ - 19
കരകുളം - 18
മുദാക്കൽ - 18
നെടുമങ്ങാട് - 18
പാറശ്ശാല - 17
മലയിൻകീഴ് - 16
ചെങ്കൽ - 15
മാറനല്ലൂർ - 15
നെല്ലനാട് - 14
അതിയന്നൂർ - 14
കുന്നത്തുകാൽ - 13
മംഗലപുരം - 12
തൊളിക്കോട് - 11
കാട്ടാക്കട - 11
വിതുര - 11
ആറ്റിങ്ങൽ - 11
വർക്കല - 10
നാവായിക്കുളം - 10
ഒറ്റശേഖരമംഗലം - 10
ആര്യനാട് - 9
പോത്തൻകോട് - 9
വാമനപുരം - 8
കൊല്ലയിൽ - 8
പള്ളിക്കൽ - 7
ബാലരാമപുരം - 7
പനവൂർ - 7
കാഞ്ഞിരംകുളം - 6
വെട്ടൂർ - 6
വെമ്പായം - 6
പുല്ലമ്പാറ - 6
കടയ്ക്കാവൂർ - 5
കിഴുവിലം - 4
അരുവിക്കര - 4
വിളവൂർക്കൽ - 4
ഉഴമലയ്ക്കൽ - 3
കഠിനംകുളം - 3
അഞ്ചുതെങ്ങ് - 3
കരവാരം - 3
പൂവാർ - 3
എളകമൺ - 3
വെള്ളറട - 3
ചെറുന്നിയൂർ - 3

ഇന്ന് മൂന്നിൽ താഴെ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ:

ആര്യങ്കോട്, കുളത്തൂർ, പാങ്ങോട്, മടവൂർ, അഴൂർ, നന്നിയോട്, എടവ, അമ്പൂരി, വക്കം, കരുംകുളം, നഗരൂർ, അണ്ടൂർക്കോണം, ഒറ്റൂർ, പെരിങ്ങമല, കുറ്റിച്ചൽ, കിളിമാനൂർ, കള്ളിക്കാട്

അരുവിക്കര സ്വദേശി കെ. മോഹനന്‍(60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍(45) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 459 പേര്‍ സ്ത്രീകളും 591 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 123 പേരും 60 വയസിനു മുകളിലുള്ള 137 പേരുമുണ്ട്. പുതുതായി 4,344 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,339 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,360 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 9,519 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 373 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 155 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 52 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,306 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Post Top Ad