108 ആംബുലൻസ് ഡ്രൈവർ ഉൾപ്പടെ ആറ്റിങ്ങൽ നഗരത്തിൽ 3 പേർക്ക് കൂടി കൊവിഡ് രോഗബാധ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

108 ആംബുലൻസ് ഡ്രൈവർ ഉൾപ്പടെ ആറ്റിങ്ങൽ നഗരത്തിൽ 3 പേർക്ക് കൂടി കൊവിഡ് രോഗബാധ
ആറ്റിങ്ങൽ: നഗരസഭ 5-ാം വാർഡ് കൈരളി മുക്കിൽ 30 കാരനാണ് രോഗം സ്ഥിതീകരിച്ചത്. വലിയകുന്ന് താലൂക്കാശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവറാണ് ഇയാൾ. രോഗം ലക്ഷണം ഉണ്ടായതിനാൽ ഇയാളുടെ സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. തുടർന്ന് ഇയാളെ വട്ടിയൂർക്കാവ് കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളൊടൊപ്പം ജോലി ചെയ്തിരുന്നവരെ പ്രത്യേകം തയ്യാറാക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൂടാതെ കുട്ടികൾ ഉൾപ്പടെയുള്ള ഇയാളുടെ കുടുംബത്തോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചതായും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


      നഗരസഭ 10-ാം വാർഡ് കരിച്ചയിൽ കോളേജ് ഓഫ് ഇംഗ്ലീഷ് എന്ന സ്ഥാപനത്തിന് സമീപം താമസിക്കുന്ന 42 കാരിക്ക് രോഗം സ്ഥിതീകരിച്ചു. കിഴക്കേ നാലുമുക്കിൽ ഇവർ തട്ട് കട നടത്തുന്നു. സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഇവരുടെ മകനിൽ നിന്നാവാം സമ്പർക്കത്തിലൂടെ രോഗം ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വിഭാഗം ഇവരെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട് കൂടാതെ മറ്റ് മൂന്ന് വീടുകളും ഒരേ അതിർത്തിയിൽ ചേർന്ന് സ്ഥിതി ചെയ്യുന്നു. അതിനാൽ ഈ വീടുകളിലെ 16 പേരെയും ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചതായി ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.


      നഗരസഭ 23-ാം വാർഡ് കൊടുമൺ സ്വദേശി 33 കാരിക്ക് രോഗം സ്ഥിതീകരിച്ചു. പാരിപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്കിലെ ഉദ്യോഗസ്ഥയാണിവർ. ഈ മാസം 20 ന് സഹപ്രവർത്തകന് കൊവിഡ് സ്‌ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 6 ദിവസമായി ഹോം ക്വാറന്റൈനിൽ കഴിയുക ആയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തി രോഗം സ്ഥിതീകരിക്കുകയും, ഇവരെ വീട്ടിലെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം

വീടും താലൂക്ക് ആശുപത്രിയും പരിസരവും അണുവിമുക്തമാക്കാൻ നടപടി സ്വീകരിച്ചു.

Post Top Ad