പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കാട്ടുപുറം പി.എച്ച്.സി യിൽ ഇന്ന് 52 പേർക്ക് ആൻ്റിജൻ പരിശോധന നടത്തി. ഇതിൽ 13 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വാർഡ് 11ൽ 2 ഉം, വാർഡ് 13 ൽ 8 ഉം, വാർഡ് 14 ൽ 3 ഉം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ടെയ്മെൻറ് സോണായ വാർഡ് 14 ൽ നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ള 8 പേർക്ക് പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാർഡിലെ ഒരു പ്രാർത്ഥനാലയത്തിലെ 3 പേർക്കും, വാർഡ് 13 ൽ പുളിമാത്ത് വില്ലേജ് ഓഫീസിന് സമീപമുള്ള ഒരു കുടുംബത്തിലെ സർക്കാർ ഉദ്യോഗസ്ഥനായ ഗൃഹനാഥന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ ബന്ധുക്കളായ 8 പേർക്കും, വാർഡ് 11 ൽ തിരുവനന്തപുരം ആയുർവേദ ആശുപത്രിയിലെ ജീവനക്കാരന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും മകനും ആണ് ഇന്ന് നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ആരിൽ നിന്നും ആർക്കും രോഗം പകരുന്ന സാഹചര്യമാണ് നിലവിലുള്ളത്.