ആദിത്യ ടെക്സ്റ്റയിൽസിലെ 14 പേർ രോഗമുക്തരായി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ആദിത്യ ടെക്സ്റ്റയിൽസിലെ 14 പേർ രോഗമുക്തരായി

 


ആറ്റിങ്ങൽ: വിവിധ കൊവിഡ് ചികിൽസാ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ആദിത്യ വസ്ത്രാലയത്തിലെ 14 ജീവനക്കാരാണ് ഇന്ന് രോഗമുക്തരായതെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


ഈ മാസം 4 ന് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭ സ്ഥാപനം അടപ്പിച്ചിരുന്നു. നഗരത്തിൽ ഏറെ ആശങ്കകൾ പടർത്തിയ ആദ്യ സംഭവമായിരുന്നു ഇത്. വിവിധ ചികിൽസാ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഇവരെ ആരോഗ്യ വിഭാഗം ഇന്നലെ സ്രവ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ആദ്യ ഘട്ടം പരിശോധിച്ച സ്ഥാപനത്തിലെ മാനേജരും, അസി.മാനേജരും ഉൾപ്പടെ 14 പേരും നെഗറ്റീവാണ്. വർക്കല, പരവൂർ, കിളിമാനൂർ, വക്കം, ചെമ്പൂർ, നെല്ലിമൂട്, ഭജനമഠം, ടോൾമുക്ക് സ്വദേശികളാണിവർ. നിരീക്ഷണ കേന്ദ്രങ്ങിൽ നിന്ന് വീടുകളിലെത്തിയാലും തുടർന്നുള്ള 14 ദിവസം കൂടി കർശനമായ വീട്ട് നിരീക്ഷണത്തിൽ കഴിയണം. അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജ്, വക്കം, കടക്കാവൂർ സി.എഫ്.എൽ.റ്റി സെന്റെറുകളിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ള ജീവനക്കാരെ തൊട്ടടുത്ത ദിവസങ്ങളിലായി പരിശോധിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad