ആദിത്യ ഗ്രൂപ്പിലെ 16 ജീവനക്കാർക്ക് കൊവിഡ് സ്ഥിതീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ആദിത്യ ഗ്രൂപ്പിലെ 16 ജീവനക്കാർക്ക് കൊവിഡ് സ്ഥിതീകരിച്ചു

 


ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് നഗരസഭയുടെ നിർദ്ദേശ പ്രകാരം അടച്ചിട്ട ആദിത്യ ഗ്രൂപ്പ് എന്ന സ്ഥാപനത്തിലെ കൂടുതൽ ജീവനക്കാരുടെയും പരിശോധന ഫലം പൊസിറ്റീവ്. മുദാക്കൽ, ഇളമ്പ, മണമ്പൂർ, വക്കം, കടക്കാവൂർ, ഭജനമഠം, വർക്കല, പരവൂർ, കാരേറ്റ്, കല്ലറ എന്നിവിടങ്ങളിലായുള്ള പതിനാറോളം ജീവനക്കാർക്കാണ് അടുത്ത ദിവസങ്ങളിലും ഇന്നുമായി രോഗം സ്ഥിതീകരിച്ചത്.

ഏകദേശം നാൽപതോളം പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ബാക്കിയുള്ളവരെയും അതാത് പി.എച്ച്.സി സെന്റെറിൽ പരിശോധനക്കുള്ള സംവിധാനം ഒരുക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

രോഗം സ്ഥിതീകരിച്ചവരിൽ ആരും തന്നെ ആറ്റിങ്ങൽ നഗരത്തിനുള്ളിൽ താമസിക്കുന്നവരല്ല എന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. സാമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ചയിൽ ഇവിടം സന്ദർശിച്ചവർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉണ്ടായാൽ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad