തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്‌ഘാടനം സെപ്റ്റംബർ 19ന് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്‌ഘാടനം സെപ്റ്റംബർ 19ന്

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്‌ഘാടനം സെപ്റ്റംബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


നാട്ടുകാരുടെ ഏതാണ്ട് ഒരു ദശാബ്ദക്കാലത്തെ ആഗ്രഹ പൂർത്തീകരണമാണ് സംസ്ഥാന സർക്കാർ നിറവേറ്റുന്നത്. രോഗികളും മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ഏറെ നാളുകളായി ആഗ്രഹിക്കുന്നതാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള അത്യാഹിത വിഭാഗം. രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്.

Post Top Ad