നഗരസഭ 20-ാം വർഡിൽ 41 കാരന് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നഗരസഭ 20-ാം വർഡിൽ 41 കാരന് കൊവിഡ്

 ആറ്റിങ്ങൽ: നഗരസഭ 20-ാം വാർഡ് കാഞ്ഞിരംകോണം മുല്ലശ്ശേരി റോഡിൽ 41കാരനായ കെട്ടിട നിർമ്മാണ തൊഴിലാളിക്കാണ് രോഗം സ്ഥിതീകരിച്ചത്.


കഴിഞ്ഞ ദിവസം പനിയെ തുടർന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പരിശോധ ഫലം പൊസിറ്റീവായതിനെ തുടർന്ന് ഇയാളെ കടക്കാവൂർ സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ഞായറാഴ്ചയാണ് അവസാനമായി ഇയാൾ ജോലിക്ക് പോയത്. ഇയാളുടെ 3 വയസും 7 വയസുമുള്ള രണ്ട് കുട്ടികളും ഭാര്യയും ഉണ്ട്. ഇന്ന് ഇവരെയും പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് അറിയിച്ചു.

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ ജി.എസ്.മഞ്ചു, വാർഡ് കൗൺസിലർ ഒ.എസ്.മിനി, ആശാവർക്കർ വിജയറാണി എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി, വീടും പരിസരവും അണുവിമുക്തമാക്കി.



Post Top Ad