നഗരസഭ 23, 24 വാർഡുകളിലായി പുതിയ 3 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നഗരസഭ 23, 24 വാർഡുകളിലായി പുതിയ 3 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

 


ആറ്റിങ്ങൽ: നഗരസഭ 24-ാം വാർഡിൽ 37 കാരനായ കൊല്ലമ്പുഴ സ്വദേശി, 23-ാം വാർഡ് കൊടുമൺ സ്വദേശികളായ 53 കാരിയും 16 കാരിക്കും, കണ്ണങ്കരക്കോണം 63 കാരനുമാണ് രോഗം സ്ഥിതീകരിച്ചത്.


കൊല്ലമ്പുഴ സ്വദേശിയുടെ അമ്മക്ക് മറ്റ് അസുഖത്തിന്റെ ചികിൽസയുമായി ബന്ധപ്പെട്ട് ഈ അടുത്ത ദിവസങ്ങളിൽ കിംസ് ആശുപത്രിയി പോയിരുന്നു. കൂട്ടിരിപ്പ്കാരനായ ഇയാളെയും സഹോദരന്റെയും കോവിഡ് ടെസ്റ്റിൽ ഇയാൾക്ക് പൊസിറ്റീവും, സഹോദരന് നെഗറ്റീവും ആയി. തുടർന്ന് ഇയാളെ സ്വന്തം വീട്ടിൽ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഈ മാസം 9 ന് രോഗം സ്ഥിതീകരിച്ച 28 കാരനെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ അമ്മക്കും, അനുജത്തിക്കും രോഗം സ്ഥിതീകരിക്കുകയും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു എന്ന് സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു. മൂന്നാമനായ 63 കാരന് ഈ മാസം 4 മുതൽ പനിയും ജലദോഷവും ഉണ്ടാവുകയും തുടർന്ന് കഴിഞ്ഞ ദിവസം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പരിശോധിക്കുകയും കൊവിഡ് സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

നഗരസഭ ആരോഗ്യ വിഭാഗം വീടും പരിസരവും അണുവിമുക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad