കല്യാൺ സിൽക്സിലെയും, വെഡ്ലാന്റിലെയും 25 ജീവനക്കാരുടെ പരിരോധന ഫലം നെഗറ്റീവ്, - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

കല്യാൺ സിൽക്സിലെയും, വെഡ്ലാന്റിലെയും 25 ജീവനക്കാരുടെ പരിരോധന ഫലം നെഗറ്റീവ്,

 

 


ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് നഗരസഭ അടച്ചുപൂട്ടിയ വസ്ത്രാലയങ്ങളായ കല്യാൺസിൽക്സിലെയും, വെഡ്ലാന്റിലെയും 25 ജീവനക്കാരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.


ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ ആന്റിജൻ ടെസ്റ്റ് നടത്തിയത്. കല്യാണിൽ നിന്ന് 15 പേരും, വെഡ്ലാന്റിലെ 10 പേരുമാണ് പരിശോധനക്ക് വിധേയരായത്. ഇതിൽ ഇരു സ്ഥാപനങ്ങളിലെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സ്രവങ്ങൾ ആർ.റ്റി.പി.സി.ആർ ടെസ്റ്റിന് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇവരുടെ പരിശോധന ഫലം അറിയാനാകും. ഇതിന് ശേഷം മാത്രമെ രണ്ട് സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതി നഗരസഭ നൽകു എന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad