അഞ്ചുതെങ്ങ് വീണ്ടും ബോട്ട് മറിഞ്ഞ് അപകടം: 2 പേർക്ക് പരിക്ക് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

അഞ്ചുതെങ്ങ് വീണ്ടും ബോട്ട് മറിഞ്ഞ് അപകടം: 2 പേർക്ക് പരിക്ക്

 അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും ബോട്ടുമറിഞ്ഞു രണ്ടു മത്സ്യത്തൊഴിലാളികൾക്കു ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ സാരമായി പരുക്കേറ്റ കൊല്ലം പരവൂർ സ്വദേശി ലത്തീഫ്(53), വർക്കല സ്വദേശി മുഹമ്മദ്(49) എന്നിവരെ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും മൽസ്യത്തൊഴിലാളികളും ചേർന്നു കരയ്ക്കെത്തിച്ചു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 11.30തോടെയാണു അപകടം നടന്നത്.


പുറംകടലിൽ മത്സ്യബന്ധനത്തിലുണ്ടായിരുന്ന ബോട്ടിൽ നിന്നും മീൻ കയറ്റി മുതലപ്പൊഴി ലേലപ്പുരയിൽ ഇറക്കാൻരണ്ടംഗസംഘം സഞ്ചരിച്ച ബോട്ട് അടുപ്പിക്കുന്നതിനിടെ പൊഴിമുഖത്തു രൂപപ്പെട്ട വൻചുഴിയിലും കാറ്റിലും പെട്ടു നിയന്ത്രണം തെറ്റുകയായിരുന്നു. ഇതിനിടെ എൻജിന്റെ പ്രവർത്തനവും നിലച്ചതായി ബോട്ടിലുള്ളവർ പറഞ്ഞു. അഴിമുഖത്തെ കൂറ്റൻ പാറക്കെട്ടിലും പുലിമുട്ടിലും ഇടിച്ചു ബോട്ട് രണ്ടായി പിളർന്നു.വിൽപ്പനയ്ക്കു കൊണ്ടുവന്ന മത്സ്യമടക്കം ബോട്ടിലുണ്ടായിരുന്ന മത്സ്യബന്ധനോപകരണങ്ങളും എൻജിനും നഷ്ടപ്പെട്ടു.

Post Top Ad