ആറ്റിങ്ങൽ 2 പേർക്ക് രോഗം സ്ഥിതീകരിച്ചതിൽ ഒരു വയസുകാരനും - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ 2 പേർക്ക് രോഗം സ്ഥിതീകരിച്ചതിൽ ഒരു വയസുകാരനും

 


ആറ്റിങ്ങൽ: നഗരസഭ 20-ാം വാർഡ് കാഞ്ഞിരംകോണം സ്വദേശി 31 കാരനും, 24-ാം വാർഡ് കൊല്ലമ്പുഴ സ്വദേശി 1 വയസ്കാരനും ആണ് രോഗം സ്ഥിതീകരിച്ചത്.


     കാഞ്ഞിരംകോണം സ്വദേശി കൊല്ലമ്പുഴ ഗാലക്സി ആട്ടോമൊബൈൽസിലെ ജീവനക്കാരനാണ്. ബുധനാഴ്ചയാണ് ഇയാൾ അവസാനമായി ജോലിക്ക് പോയത്. ഇന്നലെ രാത്രി ഉണ്ടായ തലവേദനയെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ രണ്ട് ജീവനക്കാരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുകയും, സ്ഥാപനം താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചതായും നഗരസഭ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


      കൊല്ലമ്പുഴ സ്വദേശി 1 വയസുള്ള കുട്ടി വീട്ടിലെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 13-ാം തീയതി രോഗം സ്ഥിതീകരിക്കുകയും തുടർന്ന് റൂം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 37 കാരന്റെ അനുജന്റെ മകനാണ് ഇന്ന് രോഗബാധിതനായ കുട്ടി. 

നഗരസഭ ശുചീകരണ വിഭാഗം വീടും പരിസരവും സ്ഥാപനവും അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിച്ചു.

Post Top Ad