എസ്ഐ. യെ തട്ടി വീഴ്ത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

എസ്ഐ. യെ തട്ടി വീഴ്ത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ

 


വാഹനപരിശോധനക്കിടയിൽ കൈ തട്ടി ബൈക്ക് മുന്നോട്ട് ഓടിച്ചു പോകവേ തെറിച്ചു വീണ് കഠിനംകുളം എസ്ഐ ആർ.രതീഷ്കുമാറി(40) തലയ്ക്ക് പരുക്കേറ്റ സംഭവത്തിൽ പെരുമാതുറ കൊട്ടാരം തുരുത്ത് പുത്തൻവീട്ടിൽ മുഹമ്മദ് അർഷാദ് (30), മുണ്ടൻചിറ വയലരികത്തു വീട്ടിൽ ബിലാൽ (39)എന്നിവർ അറസ്റ്റിലായി. എസ്ഐ ചാന്നാങ്കര ഭാഗത്ത് ജീപ്പ് നിർത്തി വാഹനം പരിശോധിക്കുമ്പോൾ അറസ്റ്റിലായ യുവാക്കൾ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിക്കുമ്പോൾ ഓടിച്ച ആൾ എസ്ഐ യുടെ കൈ തട്ടിമാറ്റി അമിതവേഗത്തിൽ ബൈക്ക് എടുത്തു.

ബൈക്കിൽ പിടിച്ചിരുന്ന എസ്ഐ തലയിടിച്ച് റോഡിൽ വീണു. പരുക്കേറ്റ എസ്ഐ യെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കഠിനംകുളം ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ്, എസ്ഐ മാരായ കൃഷ്ണപ്രസാദ്, അനൂപ്, എഎസ്ഐ ബിനു,സിപിഒ ബിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post Top Ad