കൊല്ലത്ത് ഇന്ന് 3 കോവിഡ് മരണം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 1, ചൊവ്വാഴ്ച

കൊല്ലത്ത് ഇന്ന് 3 കോവിഡ് മരണം

കൊല്ലത്ത് മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി അശ്വതി (25), ദേവിനഗർ സ്വദേശി ആന്റണി (70), വെളിനല്ലൂർ സ്വദേശി ആശാ മുജീബ് (45) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കാസർകോട് മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി അബ്‌ദുൾ റഹ്മാനാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അബ്‌ദുൾ റഹ്‌മാന്റെ മരണം. അറുപത് വയസുകാരനായ ഇദ്ദേഹത്തിന് ഹൃദ്രോഗവും, പ്രമേഹവും ഉൾപ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂരിലും മലപ്പുറത്തും ഒരോ കൊവിഡ് മരണങ്ങളും ഇന്നുണ്ടായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സത്താർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ക്യാൻസർ ബാധിതനായിരുന്നു സത്താർ. മലപ്പുറം ഒളവട്ടൂർ സ്വദേശി ആമിന മ‍ഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

No, COVID-19 Coronavirus Was Not Bioengineered. Here's The Research That  Debunks That Idea 

Post Top Ad