കൊവിഡ് ബാധിച്ച ഹെർക്കുലീസ് സൂപ്പർ ബസാറിലെ ജീവനക്കാരന്റെ കുടുംബത്തിൽ 3 പേർക്ക് കൂടി കൊവിഡ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

കൊവിഡ് ബാധിച്ച ഹെർക്കുലീസ് സൂപ്പർ ബസാറിലെ ജീവനക്കാരന്റെ കുടുംബത്തിൽ 3 പേർക്ക് കൂടി കൊവിഡ്

 


റ്റിങ്ങൽ: ഈ മാസം 8 ന് രോഗം സ്ഥിതീകരിച്ച നഗരസഭ 25 ാം വാർഡിൽ ഹരിശ്രീ ലൈനിൻ സ്വദേശി 29 കാരന്റെ കുടുംബത്തിലെ 3 പേർക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്.

ഇയാളുടെ 60 കാരനായ അച്ഛൻ, 53 കാരി അമ്മ, 16 കാരി അനുജത്തി എന്നിവർക്കാണ് രോഗബാധ. യുവാവിന് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് ഇയാളെ വീട്ടിൽ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കുടുംബത്തിലെ ബാക്കി നാല് പേരും വീട്ട് നിരീക്ഷണത്തിലായിരുന്നു. ഈ മാസം 9 ന് ഇവരെ ആർ.റ്റി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കുകയും ഇതിൽ 3 പേർക്ക് ഇന്ന് രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളുടെ ഭാര്യയുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇവർ നാല് പേരെയും വീട്ടിൽ ഐസൊലേഷൻ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കൂടാതെ ഇയാളുടെ ഭാര്യയെ അടുത്ത ആഴ്ച വീണ്ടും സ്രവ പരിശോധനക്ക് വിധേയയാക്കും.

ദിവസങ്ങളായി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നതിനാൽ ഇവരിൽ നിന്ന് സമ്പർക്ക രോഗവ്യാപന സാധ്യത ഇല്ലെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad