നഗരത്തിൽ വൃക്ക രോഗിയും, വൃദ്ധ ദമ്പതികളും ഉൾപ്പടെ 3 പേർക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നഗരത്തിൽ വൃക്ക രോഗിയും, വൃദ്ധ ദമ്പതികളും ഉൾപ്പടെ 3 പേർക്ക് കൊവിഡ്

 ആറ്റിങ്ങൽ: നഗരസഭ 21-ാം വാർഡിൽ വിളയിൽമൂല 61 കാരനും, കോട്ടുമ്മൽ കോണം 73കാരനും, 71 കാരിക്കും ആണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്.


വിളയിൽമൂലയിൽ രോഗം സ്ഥിതീകരിച്ച 61കാരൻ വൃക്ക രോഗിയാണ്. ഇയാൾ കീഴുവിലം പഞ്ചായത്ത് സ്വദേശിയാണ്. കഴിഞ്ഞ ദിവസം മകളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് വിളയിൽ മൂലയിലെ അടുത്ത ബന്ധുവിന്റെ വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു. വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചികിൽസ നടത്തിവരുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച മെഡിക്കൽ കോളേജിൽ ഡയാലിസിസ് വിധേയനായിരുന്നു. തുടർന്ന് ഇയാളെ ചികിൽസിച്ച ജീവനക്കാരന് കൊവിഡ് ബാധിക്കുകയും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇയാളെ ആരോഗ്യ വിഭാഗം ഇന്ന് കൊവിഡ് ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തു. രോഗം സ്ഥിതീകരിച്ചതോടെ മെഡിക്കൽ കോളേജിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായതെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


കോട്ടുമ്മൽകോണം സ്വദേശികളായ വൃദ്ധ ദമ്പതികളിൽ 71 കാരിക്ക് രോഗം ലക്ഷണം ഉണ്ടായതിനെ തുടർന്ന് രണ്ട് പേരും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ഇന്ന് സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇവരെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.

ജെ.എച്ച്.ഐ മാരായ ജി.എസ്.മഞ്ചു, എ.എൽ.ഹാസ്മി, ഷെൻസി എന്നിവരുടെ നേതൃത്വത്തിൽ വീട്ടുകാർക്ക് ബോധവൽക്കരണം നടത്തുകയും വീടും പരിസരവും ഡിസ് ഇൻഫെക്‌ഷനും ചെയ്തു.

Post Top Ad