ആറ്റിങ്ങൽ കോവിഡ് പിടിമുറുക്കുന്നു വീണ്ടും അടപ്പിച്ചത് 3 സ്ഥാപനങ്ങൾ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ കോവിഡ് പിടിമുറുക്കുന്നു വീണ്ടും അടപ്പിച്ചത് 3 സ്ഥാപനങ്ങൾ

 


ആറ്റിങ്ങൽ: മൂന്ന്മുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സാരഥി വാഹന ഷോറൂമും, ട്രെൻസ് വസ്ത്രാലയവും, കൊല്ലമ്പുഴയിലെ ഗാലക്സി അപ്ഹോൾസ്റ്റെറിയുമാണ് നഗരസഭ താൽക്കാലികമായി അടപ്പിച്ചത്.


    അവനവഞ്ചേരി ടോൾമുക്ക് സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിതീകരിച്ച സാരഥി കാർ ഷോറൂമിലെ ജീവനക്കാരൻ. ഈ മാസം 14 നാണ് ഇയാൾ അവസാനമായി ജോലിക്കെത്തിയത്. തുടർന്ന് രോഗം ലക്ഷണം ഉണ്ടായ ഇയാളെ വലിയകുന്ന് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ വീട്ടിലെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. 16 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.  


      തൊട്ടടുത്ത സ്ഥാപനമായ ട്രെൻസ് വസ്ത്രാലയത്തിലെ വക്കം സ്വദേശിയായ ജീവനക്കാരിക്കും ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇവർ ഇന്ന് രാവിലെ ജോലിക്കെത്തുകയും, രോഗ ലക്ഷണം ഉണ്ടായതിനാൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ പരിശോധനക്ക് വിധേയമായി. പരിശോധന ഫലം പൊസിറ്റീവായതിനാൽ ഇവരെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു. ഈ സ്ഥാപനത്തിൽ 42 പേരാണ് ജോലി ചെയ്യുന്നത്.


    നഗരസഭ 20-ാം വാർഡിലെ കാഞ്ഞിരംകോണം സ്വദേശിക്ക് 31 കാരന് രോഗം സ്ഥിതീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രോഗം ലക്ഷണം ഉണ്ടായതിനാലാണ് ഇന്ന് വലിയകുന്ന് ആശുപത്രിയിൽ ഇയാളുടെ സ്രവം പരിശോധിക്കുകയും, രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ കടക്കാവൂർ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ ജോലി ചെയ്തിരുന്ന കൊല്ലമ്പുഴയിലെ ഗാലക്സി അപ്ഹോൽസ്റ്റെറി ഷോപ്പിൽ ഇയാളെ കൂടാതെ 2 ജീവനക്കാർ ജോലി ചെയ്യുന്നു.


     നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ നിർദ്ദേശ പ്രകാരം ഹെൽത്ത് സൂപ്പർവൈസർ എസ്.എസ്.മനോജ്, ജെ.എച്ച്.ഐ മാരായ എ.എൽ.ഹാസ്മി, എ.അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഈ 3 സ്ഥാപനങ്ങളിൽ എത്തി ജീവനക്കാരുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും, ഇവരെ ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയും ആയിരുന്നു. കൂടാതെ ഈ സ്ഥാപനങ്ങൾ തൽക്കാലികമായി അടച്ചിടാനും നിർദേശം നൽകി. അടുത്ത ദിവസങ്ങളിലായി ഇവിടം സന്ദർശിച്ചവർ ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ അറിയിച്ചു.

Post Top Ad