സ്‌റ്റേഷൻ ഓഫീസർക്ക് ഉൾപ്പടെ രോഗം സ്ഥിതീകരിച്ചതിനാൽ ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ 3 ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശിച്ചെന്ന് ചെയർമാൻ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

സ്‌റ്റേഷൻ ഓഫീസർക്ക് ഉൾപ്പടെ രോഗം സ്ഥിതീകരിച്ചതിനാൽ ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ 3 ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശിച്ചെന്ന് ചെയർമാൻ


ആറ്റിങ്ങൽ: കഴിഞ്ഞ ദിവസങ്ങളിലായി സ്റ്റേഷൻ ഓഫീസർ ഉൾപ്പടെ 12 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്നാണ് ഫയർ സ്റ്റേഷൻ 3 ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശം നൽകിയതെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. 


      ആദ്യ പരിശോധനയിൽ 8 പേർക്കും രണ്ടാ ഘട്ടത്തിൽ 4 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്. അതിനാൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നുള്ള പ്രാഥമിക വിലയിരുത്തലും, സമ്പർക്ക വ്യാപന സാധ്യത കണക്കിലെടുത്തും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് ചെയർമാന് റിപ്പോർട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ

ഡയറക്ടർ ജനറൽ ഓഫ് ഫയർ സർവ്വീസ് മേലധികാരികളോട് ചർച്ച നടത്തുകയും താൽക്കാലികമായി സ്റ്റേഷൻ അടച്ചിടാൻ തീരുമാനിച്ചതെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

Post Top Ad