കൊവിഡ് വ്യാപനത്തെത്തുടർന്ന് താൽക്കാലികമായി അടപ്പിച്ച 3 സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

കൊവിഡ് വ്യാപനത്തെത്തുടർന്ന് താൽക്കാലികമായി അടപ്പിച്ച 3 സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി

 ആറ്റിങ്ങൽ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് നഗരസഭ താൽക്കാലികമായി അടപ്പിച്ച 3 സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകിയതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


കച്ചേരി നടയിൽ പ്രവർത്തിക്കുന്ന കല്യാൺ സിൽക്സ്‌, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ഹെർക്കുലീസ് സൂപ്പർമാർക്കറ്റ്, മൂന്ന്‌മുക്കിലെ വെഡ്ലാന്റ് എന്നീ സ്ഥാപനങ്ങളാണ് തുറക്കാൻ അനുമതി നൽകിയത്. ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ജീവനക്കാർക്ക് പകരം ഈ മേഖലകളിലേക്ക് പുതിയ ജീവനക്കാരെ നിയമിച്ചു. കൂടാതെ ഇവരെ പരിശോധന നടത്തി നെഗറ്റീവ് ആണെന്നും ഉറപ്പ് വരുത്തിയ ശേഷമാണ് സ്ഥാപനം അണുവിമുക്‌തമാക്കി തുറന്ന് പ്രവർത്തിക്കുന്നതെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, എസ്.എസ്.മനോജ് എന്നിവർ അറിയിച്ചു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    Post Top Ad