കൊടുവഴന്നൂർ വലിയവിളയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

കൊടുവഴന്നൂർ വലിയവിളയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂർ വലിയവിളയിൽ(വാർഡ് 17)ഒരു കുടുംബത്തിലെ 4 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഈ കുടുംബത്തിലെ മറ്റൊരു സ്ത്രീക്ക് (58) രണ്ട് ദിവസം മുമ്പ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അമ്മ, സഹോദരി,സഹോദരൻ,സഹോദരിയുടെ മകൾ എന്നിവർക്ക് ഇന്നലെ ചിറയിൻകീഴ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഗ്രാമ പഞ്ചായത്തിലെ കാരേറ്റ് ദേവസ്വം ബോഡ് സ്കൂളിൽ നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക ലിസ്റ്റിൽപ്പെട്ട 45 പേർക്കും, തട്ടത്തുമല ബഡ്സ് സ്കൂളിൽ 76 പേർക്കും ഇന്ന് ആൻ്റിജൻ പരിശോധനടത്തി. ഇതിൽ എല്ലാവരും നെഗറ്റീവായി എന്ന ആശ്വാസവും ഉണ്ട്. പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ

പോലീസും ആരോഗ്യ വകുപ്പും പഞ്ചായത്തും നൽകുന്ന നിർദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. രോഗവ്യാപന പ്രതിരോധത്തിന് എല്ലാവരും ജാഗ്രത പാലിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad