നഗരസഭ 6-ാം വാർഡിലും, 16-ാം വാർഡിലും രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

നഗരസഭ 6-ാം വാർഡിലും, 16-ാം വാർഡിലും രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


ആറ്റിങ്ങൽ: നഗരസഭ 6-ാം വാർഡിൽ പരവൂർകോണം സ്വദേശി 30 കാരനും, 16-ാം വാർഡിൽ മാമം സ്വദേശി 25 കാരനുമാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്.

പരവൂർകോണം സ്വദേശി കരിക്കകത്ത് കിയ മോട്ടോഴ്സിലെ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഇയാളുടെ സഹപ്രവർത്തകന് രോഗം സ്ഥിതീകരിച്ചിരുന്നു. തുടർന്ന് ഇയാൾ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ റൂം ഐസൊലേഷൻ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു.

മാമം സ്വദേശി തിരുവനന്തപുരത്തെ ട്രാവൻകൂർ മാളിലെ ജീവനക്കാരനാണ്. ഇയാൾ ഈ മാസം 4 നാണ് അവസാനമായി മാമത്തെ വാടക വീട്ടിൽ വന്നിരുന്നത്. സഹപ്രവർത്തകർക്ക് രോഗം സ്ഥിതീകരിച്ചതിനാൽ ദിവസങ്ങളായി ഇയാൾ തിരുവനന്തപുരത്ത് മാൾ മാനേജ്മെന്റ് ഒരുക്കിയ ക്വാറന്റൈൻ സെന്റെറിൽ ആയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരിശോധനക്ക് വിധേയനായ ഇയാൾക്ക് കൊവിഡ് സ്ഥിതീകരിക്കുകയും സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റുകയുമായിരുന്നു. ഈ രണ്ട് പേരും ക്വാറന്റൈനിൽ ആയിരുന്നതിനൽ സമ്പർക്ക രോഗ വ്യാപനം ഉണ്ടാകാനിടയില്ല അതിനാൽ നാട്ടുകാർക്ക് ആശങ്ക വേണ്ടെന്ന് നഗരസഭ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad