ആറ്റിങ്ങൽ സെന്റിനിയൽ സർവ്വെയിൽ 6 പേർക്കും ആലംകോട് സ്വദേശികളായ 3 പേർക്കും, മാർക്കറ്റ് റോഡിൽ ഒരാൾക്കും ഇന്ന് രോഗം സ്ഥിതീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

ആറ്റിങ്ങൽ സെന്റിനിയൽ സർവ്വെയിൽ 6 പേർക്കും ആലംകോട് സ്വദേശികളായ 3 പേർക്കും, മാർക്കറ്റ് റോഡിൽ ഒരാൾക്കും ഇന്ന് രോഗം സ്ഥിതീകരിച്ചു

ആറ്റിങ്ങൽ: നഗരസഭയും വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിലാണ് 6 പേർക്ക് രോഗം സ്ഥിതീകരിച്ചത്.

     മഞ്ഞളി ജ്വല്ലറിയിലെ 4 ജീവനക്കാർക്കും, നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റിലെ മാനേജർക്കും, 47 കാരിയായ ഭാര്യക്കും ആണ് ഗവ.ബോയ്സ് ഹയർസെക്കന്റെറി സ്കൂളിൽ വച്ച് നടത്തിയ സെന്റിനിയൽ സർവ്വെയിൽ കൊവിഡ് സ്ഥിതീകരിച്ചതെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

    ഇതിൽ മഞ്ഞളിയിലെ ജീവനക്കാരൻ തൃശൂർ സ്വദേശികളായ 2 പേർ സ്ഥാപനം തയ്യാറാക്കിയ റൂം ഐസൊലേഷനിലാണ്. കിഴുവിലം പഞ്ചായത്ത് പരിധിയിലെ 2 ജീവനക്കാർ സ്വയം വീടുകളിൽ റൂം ക്വാറന്റൈനിൽ ആണ്.

     ഖരമാലിന്യ പ്ലാന്റിലെ മാനേജരും, ഭാര്യയയും സ്വവസതിയിൽ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായും ആരോഗ്യ വിഭാഗം അറിയിച്ചു.

    ആലംകോട് കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ചിരുന്ന ഒരാളുടെ കുടുംബത്തിലെ 9 വയസ്കാരനും, അച്ഛനും,അമ്മക്കും കൂടി ഇന്ന് കൊവിഡ് ബാധിച്ചു. ഇവരെ മൂവരെയും കടക്കാവൂർ സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.

    ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ 21 കാരന് രോഗം സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച ഇൻസ്റ്റാൾമെന്റ് കച്ചവടക്കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇയാൾക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. തുടർന്ന് ഇയാൾ വീട്ടിലെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad