സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാരിൽ 868 പേർ രാജിവയ്ക്കുന്നു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാരിൽ 868 പേർ രാജിവയ്ക്കുന്നു

 

കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാരിൽ 868 പേർ 10നു രാജിവയ്ക്കുമെന്ന് സർക്കാരിനെ അറിയിച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിൽ നിന്ന് 20% തുക പിടിച്ചതിൽ പ്രതിഷേധിച്ചാണു രാജി. സിഎഫ്എൽടിസിയിൽ താൽക്കാലികാടിസ്ഥാനത്തിൽ 3 മാസത്തെ ജോലിക്കു ചേർന്ന ഡോക്ടർമാർക്കു 42,000 രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, കൃത്യസമയത്തു ശമ്പളം നൽകിയില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ ശമ്പളം നൽകിയെങ്കിലും 8200 രൂപ സാലറി ചാലഞ്ചിന്റെ ഭാഗമായി പിടിച്ചു. നികുതി ഉൾപ്പെടെ കിഴിവു ചെയ്ത് 27,000 രൂപ മാത്രമാണു ശമ്പളമായി ലഭിച്ചതെന്നാണു ഡോക്ടർമാരുടെ പരാതി. അതേസമയം, നാഷനൽ ഹെൽത്ത് മിഷൻ നിയമിച്ച ഡോക്ടർമാർക്ക് മുഴുവൻ ശമ്പളവും നൽകുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ചാണു കേരള ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാരിനു രാജിക്കത്ത് നൽകിയത്.

Post Top Ad