രോഗമുക്തി നേടി ആദിത്യ വസ്ത്രാലയത്തിലെ 8 ജീവനക്കാർ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

രോഗമുക്തി നേടി ആദിത്യ വസ്ത്രാലയത്തിലെ 8 ജീവനക്കാർ


ആറ്റിങ്ങൽ: നഗരത്തിൽ രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് താൽക്കാലികമായി നഗരസഭ അടപ്പിച്ച ആദിത്യ വസ്ത്രാലയത്തിലെ 8 ജീവനക്കാർ കൂടി ഇന്ന് രോഗമുക്തി നേടി. മണമ്പൂർ, ഇളമ്പ, കല്ലറ, അവനവഞ്ചേരി, ആറ്റിങ്ങൽ സ്വദേശികളാണിവർ. ഇതോടെ 22 ജീവനക്കാരാണ് വിവിധ ചികിൽസാ കേന്ദ്രങ്ങളിൽ നിന്നായി വീട്ടിലേക്ക് മടങ്ങിയത്. തുടർന്നുള്ള 7 ദിവസം കൂടി ഇവർ കരുതൽ നിരീക്ഷണത്തിൽ വീടുകളിൽ കഴിയണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശിച്ചതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad