9 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

9 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


കിളിമാനൂർ: ഗ്രാമപഞ്ചായത്തിൽ ഇന്ന് 61 പേർക്ക് ആൻ്റിജൻ പരിശോധന നടത്തി. ഇതിൽ പഞ്ചായത്തിലെ നാലാം വാർഡിലുള്ള അരശുവിളയിൽ ഒരു കുടുംബത്തിലെ 9 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 9പേർക്കും, പതിമൂന്നാം വാർഡിലെ ആലത്തുകാവിൽ 70 വയസുകാരനും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നത്തെ പരിശോധനയിൽ ആകെ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപന പ്രതിരോധത്തിനാവശ്യമായ നടപടികൾ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad