സംസ്ഥാനത്ത് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടിയവര്‍ അര ലക്ഷം കഴിഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. ഇതിൽ ആരോഗ്യപ്രവത്തകരുടെയും പോലീസിന്റെയും പങ്ക് വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് മുക്തി നിരക്ക് കേരളത്തിൽ കൂടുതൽ ആണ്. തിങ്കളാഴ്ച രോഗം സ്ഥിതീകരിച്ച 1530 പേര് ഉൾപ്പെടെ 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. അൺലോക്ക് പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ ജനങ്ങൾ സ്വയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് സംസ്ഥാനത്തിന്റെ കൂടെ ആവശ്യമാണ്
കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത് 294 പേരാണ്.
