ആറ്റിങ്ങൽ പ്രതിദിന കോവിഡ് കണക്കുകൾ ഉയരുന്നു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

ആറ്റിങ്ങൽ പ്രതിദിന കോവിഡ് കണക്കുകൾ ഉയരുന്നുആറ്റിങ്ങൽ  നഗരവും സഭ പരിധിയിൽ തുടർച്ചയായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം ഉയർന്നു വരികയാണ്. റിപ്പോർട്ട് ചെയ്യന്ന കേസുകൾ പല സ്ഥലങ്ങളായിലായാണ് എന്നത് ആശങ്ക ഉയർത്തുന്നു. ഇന്നലെ  നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 പേർക്ക് രോഗം സ്ഥിതീകരിച്ചു. ആറ്റിങ്ങൽ: നഗരസഭ 13, 16, 22, 24, 29 എന്നീ വാർഡുകളിലായി 5 പേർക്കാണ് ഇന്നലെ രോഗം സ്ഥിതീകരിച്ചത്.


    വാർഡ് 13 ജയഭാരത് ലൈനിൽ(40) കാരിക്കും, വാർഡ് 24 കൊല്ലമ്പുഴയിൽ(60) കാരിക്കും, വാർഡ് 16 മാമത്ത്(28) കാരനും, വാർഡ് 22 വിളയിൽ മൂലയിൽ(28) കാരനും, വാർഡ് 29 കൊട്ടിയോട് മാർക്കറ്റ് റോഡിൽ(42) കാരനുമാണ് രോഗം സ്ഥിതീകരിച്ചത്. രോഗബാധിതരിൽ 4 പേര് വലിയകുന്ന് താലൂക്കാശുപത്രിയിലും ഒരാൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുമായാണ് ആരോഗ്യ വിഭാഗം സ്രവ പരിശോധന നടത്തിയതെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


രാജ്യം അൺലോക്ക് 4 ലേക്ക് കടക്കുന്ന വേളയിൽ ഇനി കോവിഡിന് അറുതി വരുത്താൻ ജനങ്ങൾ സ്വയം ജാഗരൂഗരാകണം, അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക. അവശ്യ ഘട്ടങ്ങളിൽ കോവിഡ് പ്രതിരോധ നടപടികൾ തീർച്ചയായും കൈക്കൊള്ളുക 

Post Top Ad