കൊവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ കുടുംബത്തിന് സാന്ത്വനമായി ചെയർമാനും, ഡി.വൈ.എഫ്.ഐ നേതാക്കളും - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

കൊവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ കുടുംബത്തിന് സാന്ത്വനമായി ചെയർമാനും, ഡി.വൈ.എഫ്.ഐ നേതാക്കളും

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയ കെട്ടിട നിർമ്മാണ തൊഴിലാളി 41 കാരന്റെ വീടാണ് നഗരസഭാ ചെയർമാൻ എം.പ്രദീപ്, വാർഡ് കൗൺസിലർ ഒ.എസ്.മിനി, ഡി.വൈ.എഫ്.ഐ നേതാക്കളായ സുഖിൽ, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചത്.

     നഗരസഭ 20-ാം വാർഡിൽ മുല്ലശേരി റോഡിലെ 41കാരന്റെ കുടുംബത്തിനാണ് ഇവർ ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റ് നൽകിയത്. കുട്ടികൾക്ക് ചെറു പലഹാരങ്ങളും വിതരണം ചെയ്തു. കൂലിപ്പണിക്കാരനായ ഇയാളെ ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ കുട്ടികളടങ്ങുന്ന ഈ കൊച്ചു കുടുംബം തികച്ചും പ്രതിസന്ധിയിലായി. ഈ വിവരം വാർഡ് കൗൺസിലറും പ്രദേശിക ഡി.വൈ.എഫ്.ഐ നേതാക്കളും ചെയർമാന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ ഭാഗമായാണ് സംഘം നേരിട്ടെത്തി അവശ്യ സാധനങ്ങൾ കുടുംബത്തിന് വിതരണം ചെയ്തത്.

     ഇത്തരക്കാരെ എന്നും സംരക്ഷിക്കുന്ന സമീപനമാണ് നഗരസഭയും ഇടത്പക്ഷ പ്രസ്ഥാനങ്ങളും എന്നും കൈക്കൊണ്ടിട്ടുള്ളതെന്ന് ചെയർമാൻ പറഞ്ഞു.Post Top Ad