ബെവ്കോ ആപ്പ് സർക്കാരിന് ആപ്പായി, ബാറുകൾക്ക് ചാകര - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ബെവ്കോ ആപ്പ് സർക്കാരിന് ആപ്പായി, ബാറുകൾക്ക് ചാകര

 


ബെവ് ക്യു ആപ് വഴിയുള്ള മദ്യവിൽപനയിൽ ബെവ്കോയ്ക്കു കനത്ത നഷ്ടവും ബാറുകൾക്ക് ചാകരയും. ബാറുകൾ ടോക്കണില്ലാതെ ഇഷ്ടം പോലെ മദ്യം വിൽക്കുന്നതു തടയാൻ ടോക്കൺ അനുസരിച്ചുള്ള മദ്യം മാത്രം നൽകിയാൽ മതിയെന്നു ബെവ്കോ എംഡി പുതിയ ഉത്തരവിറക്കി.


ബാറുകൾക്ക് വെയർഹൗസുകളിൽ നിന്നു മദ്യം അധികമായി നൽകുന്നതിനെതിരെ പരോക്ഷ വിമർശനമാണ് സർക്കുലറിലുള്ളത്. ബെവ്കോ ഔട്‌ലെറ്റുകളിലെ കച്ചവടം ഓണക്കാലത്ത് കുത്തനെ കുറഞ്ഞതും പുതിയ നടപടികൾക്കു കാരണമായി.


വെയർഹൗസുകളിൽ നിന്നു ബാറുകാർ വാങ്ങുന്ന മദ്യവും അവർക്കു നൽകുന്ന ടോക്കണും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഈ മാസം 3 മുതൽ 9 വരെയുള്ള കണക്കിൽ 70% ടോക്കൺ ബെവ്കോയ്ക്കും 30% ടോക്കൺ ബാറുകൾക്കും ബിയർ, വൈൻ പാർലറുകൾക്കുമാണ് പോയതെന്നും സർക്കുലറിൽ പറയുന്നു.ഈ കാലയളവിൽ ഒരു ഉപഭോക്താവിന് 3 ലീറ്റർ മദ്യം നൽകിയെന്നു കണക്കിലെടുത്താലും അതിൽ കൂടുതൽ മദ്യമാണ് ബാറുകളിലേക്കു പോയിരിക്കുന്നതെന്നും വെയർഹൗസ് മാനേജർമാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും എംഡി നിർദേശിച്ചു.


ബാറുകൾക്ക് ബെവ് ക്യു ആപ്പ് വഴി ലഭിക്കുന്ന ടോക്കൺ അനുസരിച്ചല്ല മദ്യം വെയർഹൗസുകളിൽനിന്ന് നൽകുന്നത്. ടോക്കണിലുള്ളതിനേക്കാൽ മദ്യം ബാറുകളിലേക്കു പോകുന്നു. ബെവ് ക്യുആപ് വഴി ബാറുകൾക്കു നൽകുന്ന ടോക്കണുകളുടെ കൃത്യമായ കണക്ക് വെയർഹൗസുകൾക്ക് അറിയാമെങ്കിലും നൽകുന്ന മദ്യത്തിന്റെ അളവ് ടോക്കണുകൾക്ക് ആനുപാതികമല്ല.

Post Top Ad