നഗരത്തിൽ കൊവിഡ് പിടിമുറുക്കുന്നു, നാല് പേർക്ക് കൂടി വൈറസ് ബാധ, കനത്ത ജാഗ്രത വേണമെന്ന് ചെയർമാൻ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

നഗരത്തിൽ കൊവിഡ് പിടിമുറുക്കുന്നു, നാല് പേർക്ക് കൂടി വൈറസ് ബാധ, കനത്ത ജാഗ്രത വേണമെന്ന് ചെയർമാൻ


 ആറ്റിങ്ങൽ: നഗരസഭ 4, 15, 16 വാർഡുകളിലാണ് രോഗം സ്ഥിതീകരിച്ചത്.


      നഗരസഭ 4-ാം വാർഡ് റ്റി.ബി.ജംഗ്ഷനിൽ ബി.എസ്.എൻ.എൽ ഓഫീസിന് സമീപം തമസിക്കുന്ന 58, 48 വയസുള്ള ദമ്പതികൾക്കാണ് രോഗം സ്ഥിതീകരിച്ചത്. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് വലിയകുന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിതീകരിച്ചത്. ഇവർ വീട്ടിൽ തന്നെ റൂം ക്വാറന്റൈനിൽ പ്രവേശിച്ചു.


     നഗരസഭ 15 -ാം വാർഡ് വലിയകുന്നിൽ 37 കാരന് രോഗം സ്ഥിതീകരിച്ചു. മാസ്ക്, സാനിട്ടൈസർ, ഗ്ലൗസ് എന്നിവ മെഡിക്കൽ സ്റ്റോറുകളിൽ വിതരണം ചെയ്യുന്ന ജോലിയാണ് ഇയാൾക്ക്. ഈ മാസം 24 നാണ് ഇയാൾ അവസാനമായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം രോഗം ലക്ഷണം ഉണ്ടായതിനാൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ പരിശോധിക്കുകയും രോഗം സ്ഥിതീകരിക്കുകയും തുടർന്ന് ഇയാളെ നെടുങ്കണ്ടം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റൻ ജോസ് അറിയിച്ചു.


     നഗരസഭ 16ാം വാർഡ് മാമം സ്വദേശിയായ 50 കാരന് രോഗം സ്ഥിതീകരിച്ചു. ഇയാളുടെ സഹപ്രവർത്തകന് ഈ മാസം 20 ന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ ഹോം ക്വാറന്റൈനിൽ ആയിരുന്നു. കഴിഞ്ഞ ദിവസം വലിയകുന്ന് താലൂക്കാശുപത്രിയിൽ പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ വീട്ടിൽ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. പ്രായമുള്ളവരും, കുട്ടികളും, മറ്റ് രോഗങ്ങൾ ഉള്ളവരും അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad