കിളിമാനൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കിളിമാനൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

 കോവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിൽസയിലിരുന്ന കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ മലക്കൽ ഈഞ്ചക്കുഴിയിൽ ഷിബിനാ മൻസിലിൽ സെയ്നുദ്ദീൻ (58) ഇന്നലെ രാത്രി 9.10ന് മരിച്ചു. ഇദ്ദേഹം വൃക്കരോഗിയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസ് ചെയ്യുന്നതിനായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിൻ്റെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോകാൾ പ്രകാരം കബറടക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബി.സത്യൻ MLA അറിയിച്ചു.ഇതിനായി ബന്ധുക്കൾ ഉൾപ്പടെയുള്ളവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.


നമ്മുടെ പ്രദേശത്ത് സമ്പർക്കം മൂലമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി കാണുന്നുണ്ട്. അധികൃതർ നിരന്തരം ആവശ്യപ്പെട്ടിട്ടും ആരും ജാഗ്രത പാലിക്കുന്നില്ല എന്ന വിമർശനം നമ്മൾ ഗൗരവമായി എടുക്കേണ്ടതുണ്ട്. അനാവശ്യമായി പുറത്തിറങ്ങുക, ഒരു ദിവസം ഒന്നിൽ കൂടുതൽ പ്രാവശ്യം കടകളിലും, മറ്റ് സ്ഥാപനങ്ങളിലും ഒരോ അവശ്യങ്ങൾക്കായി കയറി ഇറങ്ങുക, കൂടുതൽ യാത്ര ചെയ്യുക തുടങ്ങി പഴയ ശീലത്തിലേയ്ക്ക് നമ്മൾ പോകുകയാണ്. ഓണവുമായി ബന്ധപ്പെട്ട് നൽകിയ ഉദാരമായ ഇളവുകൾ ഇപ്പോഴും അതേപടി തുടരുകയാണ്. അതു കൊണ്ട് തന്നെ ശക്തമായ നടപടികളിലേക്ക് പോകേണ്ടി വരും എന്ന് ഓർമ്മിപ്പിക്കുകയാണ്. അധികൃതർ നൽകുന്ന രോഗ പ്രതിരോധ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയുടെ സാഹചര്യം നിലനില്ക്കുന്നതിനാൽ രോഗവ്യാപനം വർദ്ധിക്കാൻ സാദ്ധ്യതയേറെയാണ്. അതു കൊണ്ട് തന്നെ എല്ലാവരും കർശനമായും ജാഗ്രത പാലിക്കേണ്ടതാണ്. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരേ കർശനമായ നടപടിയുണ്ടാകുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും

അഡ്വ.ബി.സത്യൻ എംഎൽഎ അറിയിച്ചു.Post Top Ad