അണുനശീകരണ സേവനവുമായി കുടുംബശ്രീ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

അണുനശീകരണ സേവനവുമായി കുടുംബശ്രീ

കോവിഡ് - 19 നെ പ്രതിരോധിക്കാൻ വീടുകൾ , ഓഫീസുകൾ , വാഹനങ്ങൾ , മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ അണുവിമുക്തമാക്കുന്നതിന് ഇനി മുതൽ കുടുബശ്രീ  യൂണിറ്റുകളുടെ സേവനവും.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് അണുനശീകരണ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുള്ളത്.

കുടുംബശ്രീ അണുനശീകരണ യൂണിറ്റുകളുടെ പോസ്റ്റർ പ്രകാശനം   മേയർ കെ.ശ്രീകുമാർ നിർവ്വഹിച്ചു .


ജില്ലയിലുടനീളം ആവശ്യക്കാർക്കായി അണുനശീകരണത്തിനായി ഈ യൂണിറ്റുകളുടെ സേവനം ലഭ്യമാകും. 

മൂന്ന് തരത്തിലുള്ള അണുനശീകരണ ശുചീകരണ  സേവനങ്ങളാണ്  ഈ യൂണിറ്റുകൾ നൽകുക .ഓരോ സേവനങ്ങൾക്കും നിശ്ചിത നിരക്ക്  നിശ്ചയിച്ചിട്ടുണ്ട് .

അണുനശീകരണ സേവനത്തിന് മാത്രമുളള നിരക്ക് സർക്കാർ സ്ഥാപനങ്ങൾക്ക്  സ്ക്വയർ ഫീറ്റിന്

1.8 രൂപയാണ്.

സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 2.25 / രൂപയാണ് സ്ക്വയർ ഫീറ്റിന് .

തീവ്ര ശുചീകരണവും അണുനാശിനി തളിക്കലുമാണ് രണ്ടാമതെ രീതി . ഈ സേവനം സർക്കാർ സ്ഥാപനങ്ങൾക്ക് 2.35 / - രൂപ സ്ക്വയർ ഫീറ്റിനും,സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 3.45 / രൂപയുമാണ്. 

ഡീപ്പ് ക്ലീനിംഗ് പ്രകിയയാണ് മൂന്നാമത്തെ രീതി .സ്ക്വയർ ഫീറ്റിന് 8 / - രൂപ നിരക്കിലാണ് ഈ സേവനം എല്ലാവർക്കും ലഭ്യമാവുക.

വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനും ഇത്തരത്തിൽ നിശ്ചിത നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട് .

മാറുന്ന കാലത്തിന് അനുയോജ്യമായ രീതിയിൽ ഇത്തരം നൂതന സംരംഭവുമായി മുന്നോട്ടു വരുന്ന കുടുംബശ്രീക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് മേയർ ശ്രീ . കെ . ശ്രീകുമാർ പറഞ്ഞു . 

കുടുംബശ്രീ ജില്ലാമിഷൻ കോ - ഓർഡിനേറ്റർ ഡോ . കെ.ആർ. ഷൈജു, അസിസ്റ്റന്റ് ജില്ലാമിഷൻ കോ - ഓർഡിനേറ്റർ ഷാനിമോൾ . എന്നിവർ സന്നിഹിതരായിരുന്നു .

സേവനങ്ങൾക്കായി

ബന്ധപ്പെടേണ്ട നമ്പർ:9048503553,0471-2447552 

Post Top Ad