തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പിഞ്ചു കുഞ്ഞിനെ എലി കടിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പിഞ്ചു കുഞ്ഞിനെ എലി കടിച്ചു


                                                                   (pictorial representation) 


തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ് എ ടി ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന ആറു മാസം പ്രായമായ കുഞ്ഞിനെ എലി കടിച്ചു. വെള്ളനാട് വെളിയന്നൂർ സ്വദേശിനിയുടെ മകളെയാണ് എലി കടിച്ചത്. കുഞ്ഞിന്റെ വലതുകാലിന്റെ വിരലിലാണ് കടിയേറ്റത്. കുഞ്ഞിന്റെ മാതാപിതാക്കൾക്കും  കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ടുദിവസം മുൻപാണ് മാതാവിനെയും  കുഞ്ഞിനേയും എസ് എ ടിയിലേക്ക് മാറ്റിയത്.  വാർഡിൽ എലി ശല്യമുള്ളതായി നേരത്തെ ശ്രദ്ധയിൽ പെട്ടിരുന്നു. പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ നോക്കിയപ്പോൾ എലി ഓടിപോകുന്നതായി കണ്ടിരുന്നു. പരിശോധനയിൽ കുഞ്ഞിന് എലിയുടെ കടിയേറ്റതായി കണ്ടെത്തി. കുഞ്ഞിന് കുത്തി വായ്‌പെടുത്തു. 



Post Top Ad