ഇതാണോ ആരോഗ്യമന്ത്രി പറയുന്ന കരുതൽ!!!!!!! - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഇതാണോ ആരോഗ്യമന്ത്രി പറയുന്ന കരുതൽ!!!!!!!


 കോവിഡ് മുക്തനായി തിരികെ വീട്ടിലെത്തിയത് പുഴുവരിച്ച നിലയിൽ. ഡയപ്പർ മാറ്റാതെ 22  ദിവസം. തിരുവന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ചികിത്സക്കുശഷം വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ തിരികെ വീട്ടിലെത്തിയത് ശരീരത്തിൽ പുഴുവരിച്ച നിലയിലായിരുന്നു. അസഹ്യമായ ദുർഗന്ധവും കഴുത്തിൽ ഇട്ടിരുന്ന കോളർ ഉരഞ്ഞ് തല പൊട്ടി ആ മുറിവിൽ നിന്നും പുഴുക്കൾ നുരയുന്ന അവസ്ഥയിലായിരുന്നു .  ചികിത്സയിൽ കഴിഞ്ഞ 22  ദിവസം ശരീരത്തിന് തളർച്ച ബാധിച്ച് പരസഹായമില്ലാതെ ഒന്നനങ്ങാൻ പോലും കഴിയാത്ത അനിൽകുമാറിന്റെ ഡയപ്പർ പോലും മാറ്റിയിട്ടില്ല.   കോവിഡിനെ ഭയന്ന് വാർഡിലെ ജീവനക്കാർ ആരും തന്നെ അനിൽകുമാറിനെ തിരിഞ്ഞ് നോക്കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.   ശരീരം പുഴുവരിച്ചതിനെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും  സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം  നടത്തി ഒക്ടോബർ 20 ന് അകം റിപ്പോർട്ട് സമർപ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ആശുപത്രി അധികൃതർക്കെതിരെ അനിൽകുമാറിന്റെ  ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക്  നൽകിയ പരാതിയിലായിരുന്നു നടപടി. 

പേരൂർക്കട ഗവ. ആശുപത്രിയിലെ സർജിക്കൽ വാർഡിൽ തുടർ ചികിത്സയിൽ കഴിയുന്ന അനിൽകുമാറിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു.


Post Top Ad