നേതാക്കളെ കള്ളകേസില്‍ കുരുക്കുന്ന ഡല്‍ഹി പോലീസ് നടപടി അപലപനീയം : സി പി ഐ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

നേതാക്കളെ കള്ളകേസില്‍ കുരുക്കുന്ന ഡല്‍ഹി പോലീസ് നടപടി അപലപനീയം : സി പി ഐ


ഡല്‍ഹി കലാപത്തിന്റെ പേരില്‍ ആനിരാജ ഉള്‍പ്പെടെയുള്ള നേതാക്കളേയും സാമൂഹ്യ പ്രവര്‍ത്തകരേയും പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശക്തിയായി പ്രതിഷേധിച്ചു. സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് ആനിരാജ.

സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്താനാണ് ഡല്‍ഹി പോലീസ് ശ്രമിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, കവിതാ കൃഷ്ണന്‍, അഡ്വ പ്രശാന്ത് ഭൂഷണ്‍,  അഞ്ജലി ഭരദ്വാജ്, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, രാഹുല്‍ റോയി, അപൂര്‍വ്വാനന്ദ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് എടുക്കുന്നത്. ഡല്‍ഹിയിലെ സമാധാനപരമായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍  കേസ് എടുക്കാനുള്ള നീക്കം അപലപനീയമാണ്.

അക്രമകാരികളെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അത്യന്തം പ്രകോപനപരമായ ഡല്‍ഹി പോലീസിന്റെ ഈ നടപടിയില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശക്തമായി പ്രതിഷേധിച്ചു. 

ഡല്‍ഹി അക്രമങ്ങളെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ദേശീയ നേതാക്കള്‍ ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇന്ത്യാ ഗവണ്മെന്റ് അതിന് തയ്യാറാവണമെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

Post Top Ad