ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ സർവജനക്ഷേമ പ്രാർഥന - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ സർവജനക്ഷേമ പ്രാർഥന

 ഒത്തൊരുമയുള്ള സമൂഹത്തിന്റെ വളർച്ചയ്ക്കായി കാലികപ്രസക്തിയുള്ള സന്ദേശം നൽകി ലോകത്തിന്റെയാകെ ഗുരുസ്ഥാനീയനായ മഹാഋഷീശ്വരനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ എസ്.എൻ.ഡി.പി. യൂണിയൻ സംഘടിപ്പിച്ച സർവജനക്ഷേമ പ്രാർഥനാ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാതി, മത, വർണ, വർഗ, ചിന്തകൾക്കെതിരേ മഹത്തായ സന്ദേശങ്ങളിലൂടെ പരിസമാപ്തി കുറിക്കാൻ കഴിഞ്ഞതിനാൽ ശ്രീനാരായണ ഗുരുദേവന്റെ പ്രസക്തി നാൾക്കുനാൾ വർധിച്ചുവരുകയാണെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ്‌ സി.വിഷ്ണുഭക്തൻ അധ്യക്ഷനായി. ഗുരുവീക്ഷണം ജയന്തിദിന പതിപ്പും ഗുരുദേവന്റെ ആത്മവിലാസം ഗദ്യപ്രാർഥനയുടെ ആദ്യപ്രതിയും ചടങ്ങിൽ കൈമാറി. ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ബി.സീരപാണി ഗുരുസന്ദേശ പ്രഭാഷണം നടത്തി. യോഗം കൗൺസിലർ ഡി.വിപിൻരാജ് ജയന്തിദിന സന്ദേശം നടത്തി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ്‌ സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, ഗുരുക്ഷേത്ര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. സഹസ്രമഹാഗുരു പൂജയോടെ സമാപിച്ചു.


Post Top Ad