ആറ്റിങ്ങൽ കോരാണി ജംഗ്ഷന് സമീപത്തു നിന്നും കഞ്ചാവ് ലോറി പിടികൂടി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ആറ്റിങ്ങൽ കോരാണി ജംഗ്ഷന് സമീപത്തു നിന്നും കഞ്ചാവ് ലോറി പിടികൂടി

 

കഞ്ചാവുമായെത്തിയ കണ്ടെയിനർ ലോറി പിടികൂടി. ആറ്റിങ്ങൽ കോരാണി ജംഗ്ഷന് സമീപത്തുവച്ചാണ് ലോറി പിടികൂടിയത്. 600 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ഉത്തരേന്ത്യൻ സ്വദേശികളെ പിടികൂടി. കഞ്ചാവ് എത്തിച്ച ചിറയിൻകീഴ് സ്വദേശി ഒളിവിലാണ്.


സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട. പി അനികുമാർ, മുകേഷ്, പ്രിവൻറീവ് ഓഫീസർ മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.


ആറ്റിങ്ങൽ മേഖലയിൽ നിന്നുംകഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടാമത്തെ തവണയാണ് കഞ്ചാവ് പിടിക്കപ്പെടുന്നത് . ഓൺലൈൻ വഴി നടക്കുന്ന മയക്കു മരുന്ന് വാണിഭം ഈ മഹാമാരി കാലത്തും തകൃതിയായി തന്നെ നടക്കുന്നു . കഞ്ചാവിന്റെ ഉപഭോക്താക്കളിൽ അധികവും യുവാക്കളാണ് .


ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ക്യാബിന് മുകളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവ് പിടികൂടിയത്.കർണാടകത്തിൽ തുടരുന്ന റെയ്ഡ് കാരണം സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേരളത്തിലേക്ക് കടത്തി തൃശൂർ,കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി വൻ നഗരങ്ങളിലെ കൂട്ടാളികൾക്കു എത്തിച്ചു സൂക്ഷിക്കാൻ ആയിരുന്നു പദ്ധതി.


സംഭവത്തിൽ ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും അറസ്റ്റ് ചെയ്തു. ചിറയിൻകീഴ്,മുടപുരം സ്വദേശിക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് അറിയിക്കുന്നു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായും തുടർ നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു.


മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തെ കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആറ്റിങ്ങലിൽ നടന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad