മനസ്സിൽനിന്ന് ഒരു ഭാരം ഇറക്കിവച്ചതായി ജലീൽ ചോദ്യം ചെയ്യലിന് ശേഷം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

മനസ്സിൽനിന്ന് ഒരു ഭാരം ഇറക്കിവച്ചതായി ജലീൽ ചോദ്യം ചെയ്യലിന് ശേഷം
താൻ വളരെ സന്തോഷവാനാണെന്ന് ചോദ്യംചെയ്യലിനു ശേഷം മന്ത്രി കെ.ടി.ജലീൽ മാധ്യമപ്രവർത്തകരോട് ടെലിഫോണിൽ പ്രതികരിച്ചു. പുകമറ സൃഷ്ടിച്ച പലകാര്യങ്ങളിലും വ്യക്തത വരുത്താൻ സാധിച്ചിട്ടുണ്ട്. വലിയ ഒരു ഭാരം മനസ്സിൽനിന്ന് ഇറക്കിവച്ചു. മറുപടികളിൽ എൻഐഎ തൃപ്തരാണ് എന്നാണ് മനസിലായത് എന്നും മന്ത്രി പറഞ്ഞു. തന്റെ വാഹനം ഗസ്റ്റ് ഹൗസിൽ നിന്ന് എടുത്ത ശേഷം തിരുവനന്തപുരത്തേയ്ക്ക് വ്യാഴാഴ്ച രാത്രി തന്നെ മടങ്ങുമെന്നും മന്ത്രി പ്രതികരിച്ചിട്ടുണ്ട്.

കൊച്ചി എൻഐഎ ഓഫിസിലെത്തി 10 മണിക്കൂറിനു ശേഷം വൈകിട്ട് അഞ്ചുമണിക്കാണ് മന്ത്രി ജലീൽ മടങ്ങിയത്. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്തെന്നാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ച രാവിലെ മന്ത്രിയോട് ചോദ്യം ചെയ്യാൻ എൻഐഎ ആവശ്യപ്പെട്ടപ്പോൾ അർധരാത്രിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് മന്ത്രി അറിയിച്ചത്. ഇത് എൻഐഎ നിരസിച്ചതോടെ ഓൺലൈനായി ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതയും ആരാഞ്ഞു.

ഇതും നിഷേധിക്കപ്പെട്ടതോടെ മാധ്യമങ്ങളുടെ കണ്ണു വെട്ടിക്കുന്നതിനായി അന്വേഷണ സംഘം ഓഫിസിൽ എത്തുന്നതിനും വളരെ മുൻപു പുലർച്ചെ ആറുമണിക്ക് ഇരുളിന്റെ മറവു പറ്റിയാണ് മന്ത്രി എൻഐഎ ഓഫിസിലെത്തിയത്. എന്നാൽ മന്ത്രിയുടെ കണക്കൂകൂട്ടലുകളെ തെറ്റിച്ച് മാധ്യമപ്രവർത്തകൻ സ്ഥലത്ത് കാത്തു നിന്നതോടെ വിവരം പുറംലോകം അറിയുകയും മറ്റ് മാധ്യമങ്ങൾ കൂടി പ്രദേശത്തേയ്ക്ക് എത്തുകയും ചെയ്യുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad