ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതി കേരള ടൂറിസത്തിന് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതി കേരള ടൂറിസത്തിന്


 ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ ഗ്രാന്റ് അവാർഡ് 2020 കേരള ടൂറിസത്തിന്. മാർക്കറ്റിംഗ് വിഭാഗത്തിൽ 'ഹ്യൂമൻ ബൈ നാച്ചുർ' എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ അഭിമാന ക്യാമ്പയിനിനാണ് പുരസ്കാരം ലഭിച്ചത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിർച്വലായി സംഘടിപ്പിച്ച ചടങ്ങിൽ കേരള ടൂറിസത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.


ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി കേരള ടൂറിസം വകുപ്പ് വിദേശ രാജ്യങ്ങളില്‍ നടത്തിയ ഔട്ട്‌ഡോര്‍ ക്യാമ്പയിനായിരുന്നു #HumanByNature. കേരളത്തിലെ സാധാരണക്കാരുടെയും നാട്ടിൻപുറത്തിന്റെയും നദികളുടെയും സൗന്ദര്യം ഒപ്പിയെടുത്ത ക്യാമ്പയിൻ കേരള ടൂറിസത്തിന് വേണ്ടി ഒരുക്കിയ സ്റ്റാർക്ക് കമ്മ്യൂണിക്കേഷനായിരുന്നു.


മുൻ വർഷങ്ങളിലും ടൂറിസം മേഖലയിൽ ഏറ്റവും വിലമതിക്കുന്ന അംഗീകരങ്ങളിൽ ഒന്നായ PATA അവാർഡുകൾ കേരള ടൂറിസം നേടിയിട്ടുണ്ട്.

Post Top Ad