രാമച്ചംവിള കാട്ടുപുറം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിഷേധവുമായി എത്തിയവരെ നഗരസഭ ചെയർമാന്റെ ഇടപെടലോടെ അനുനയിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

രാമച്ചംവിള കാട്ടുപുറം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിഷേധവുമായി എത്തിയവരെ നഗരസഭ ചെയർമാന്റെ ഇടപെടലോടെ അനുനയിപ്പിച്ചു

ആറ്റിങ്ങൽ: നഗരസഭ 20-ാം വാർഡിൽ രാമച്ചംവിള കാട്ടുംപുറം റോഡിൽ വൈകുന്നേരത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് ഒരു സംഘം പ്രതിഷേധവുമായി എത്തിയത്. ഇവിടെ ഏകദേശം 400 മീറ്ററോളം നീളത്തിൽ ഉള്ള റോഡിലാണ് റീ ടാറിംഗിന് വേണ്ടി വലിയ ഗട്ടറുകൾ നികത്തുന്നതിന്റെ ഭാഗമായി 20 മീറ്റർ ദൈർഘ്യത്തിൽ ഉള്ള സ്ഥലത്ത് ക്വാറി വേസ്റ്റ് നിക്ഷേപിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചത്. 


     2019 ലെ പദ്ധതിയിൽ 4 ലക്ഷം രൂപ ചിലവ് ഉൾപ്പെടുത്തിയായിരുന്നു ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ ഏറ്റെടുത്ത കരാറുകാരൻ നിശ്ചയിച്ച സമയത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. ഈ റോഡ് ഉൾപ്പടെ ഇയാൾ ഏറ്റെടുത്ത പതിനാറോളം റോഡുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മുടങ്ങിക്കിടക്കുന്നത്. ഇതിൽ റീടെൻഡറിംഗ് നടത്തി ഓരോ റോഡുകളുടെയും നിർമ്മാണം പുനരാരംഭിച്ചു. കൂടാതെ ഇത്രയും ഗുരുതര വീഴ്ച വരുത്തിയ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി കടുത്ത നീയമ നടപടികൾ സ്വീകരിച്ചതായും ചെയർമാൻ എം.പ്രദീപ് പറഞ്ഞു. തുടർന്ന് വാർഡ് കൗൺസിലർ ഒ.എസ്.മിനിയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് ഈ റോഡ് 2020 ലെ പദ്ധതിയിൽ ഉൾപ്പെടുത്തി റീ ടെൻഡർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ പെട്ടെന്നുണ്ടായ കൊവിഡ് പ്രതിസന്ധിയിൽ സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഫണ്ടുകൾ വെട്ടിക്കുറച്ചിരുന്നു. ഈ മാസം പകുതിയോടെ വീണ്ടും അനുമതി ലഭിക്കുകയും ആയിരുന്നു. പക്ഷേ രണ്ടാഴ്ചയിൽ ഏറെയായി തോരാതെ പെയ്യുന്ന കാലം തെറ്റിയ മഴയിൽ കരാറുകാരന് റോഡിന്റെ പണി ആരംഭിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് മഴ മാറിയതിനാലാണ് റോഡിന്റെ വെള്ളക്കെട്ട് ഉള്ള ഭാഗത്ത് ക്വാറി വേസ്റ്റ് നിക്ഷേപിച്ച് താൽക്കാലികമായി ഗതാഗത സൗകര്യം ഒരുക്കാൻ നഗരസഭ തീരുമാനിച്ചത്. ഈ പ്രവർത്തനങ്ങൾക്കെതിരെ ആണ് ചിലർ അനാവശ്യ പ്രതിഷേധം ഉണ്ടാക്കി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തെത്തിയത്. ഇവരിൽ ചിലർ വാർഡ് കൗൺസിലറെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ചെയ്തു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.


    വാർഡ് കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സുഖിൽ എന്നിവർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാൻ എം.പ്രദീപ് സ്ഥലത്തെത്തുകയും ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. രാത്രിയിൽ നിക്ഷേപിച്ച മണ്ണ് റോഡിൽ നിന്ന് മാറ്റി ഗതാഗത സൗകര്യമൊരുക്കി. നാളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അടിയന്തിരമായി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി യാത്രാ യോഗ്യമാക്കുമെന്നും ചെയർമാൻ അറിയിച്ചു.

Post Top Ad