എസ്.പി.ബാലസുഹ്ബ്രമണ്യത്തിന് അന്ത്യാജ്ഞലി. - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

എസ്.പി.ബാലസുഹ്ബ്രമണ്യത്തിന് അന്ത്യാജ്ഞലി.
       പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തിൽ ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ ) തിരുവനന്തപുരം ജില്ലകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജനഹൃദയങ്ങളിലേക്ക് ഗാനങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച അതുല്ല്യ ഗായകനാണ്എസ്.പി.ബാലസുബ്രഹ്മണ്യം. ഗാനരംഗത്ത്ഇതിഹാസമായ അദ്ദേഹം കലയുടെ ജനകീയതയിൽ വിശ്വസിച്ച കലാകാരനാണ്.ഇന്ത്യൻ സംഗീതം നില നിൽക്കുന്ന കാലത്തോളം എസ്.പി.ബാലസുബ്രഹ്മണ്യം എന്ന ഗായകൻ അനശ്വരനായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറവും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Post Top Ad