വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ എത്തിയ യുവാവിന് കോവിഡ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ എത്തിയ യുവാവിന് കോവിഡ്

 കിഴുവിലം : കിഴുവിലം പഞ്ചായത്തിൽ ഇന്നലെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ എത്തിയ യുവാവിന് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വിദേശത്ത് പോകാൻ വേണ്ടി നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത് കിഴുവിലം 15 ആം വാർഡ് സ്വദേശിയായ യുവാവ് ഇന്നലെ പഞ്ചായത്തിൽ എത്തിയത് കൊണ്ട് പഞ്ചായത്ത്‌ ജീവനക്കാർ ഉൾപ്പെടെ കോറന്റീനിൽ പോകേണ്ടി വരുമെന്നാണ് വിവരം.അതുകൊണ്ട് തന്നെ ഇന്നലെ (സെപ്റ്റംബർ 7) വൈകുന്നേരം 3 മണിക്കും 4 മണിക്കും ഇടയിൽ പഞ്ചായത്തിൽ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ എത്തിയവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ എ. അൻസാറും ആരോഗ്യ വിഭാഗം അധികൃതരും അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad