കാരേറ്റ് വാഹനാപകടം മരിച്ചവരിൽ കൊലക്കേസ് പ്രതിയും - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

കാരേറ്റ് വാഹനാപകടം മരിച്ചവരിൽ കൊലക്കേസ് പ്രതിയും

 


കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ മരിച്ചവരിൽ കൊലക്കേസ് പ്രതിയും . കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട ലാൽ ആണ് മരിച്ചത്. ഇരുപതോളം  കേസിലെ പ്രതിയാണ് ലാൽ. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ലാൽ ജാമ്യത്തിൽ ഇറങ്ങിയത്. കിളിമാനൂർ കാരേറ്റ് ഇന്ന് പുലർച്ചെയായിരുന്നു  വാഹനാപകടം. കാർ നിയന്ത്രണം വിട്ട് അടുത്തുള്ള കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷമീർ, സുൽഫി, നജീബ് എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. ഇവരോടൊപ്പം യാത്ര ചെയ്ത നിവാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയതിനാൽ മദ്യപിച്ചു വാഹനമോടിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

Post Top Ad