ആദിത്യ വസ്ത്രാലയം തുറന്ന് പ്രവർത്തിക്കാൻ അനുമതി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

ആദിത്യ വസ്ത്രാലയം തുറന്ന് പ്രവർത്തിക്കാൻ അനുമതി
ആറ്റിങ്ങൽ: ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളം അടച്ചിട്ടിരുന്ന ആദിത്യ വസ്ത്രാലയം നാളെ മുതൽ തുറന്ന് പ്രവർത്തിക്കുന്നതിന് നഗരസഭയുടെ അനുമതി.


    രോഗം സ്ഥിതീകരിച്ചിരുന്നവരിൽ എല്ലാവരും രോഗമുക്തരായി. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ 15 ജീവനക്കാരെ ഉൾപ്പെടുത്തിയാണ് നാളെ മുതൽ സ്ഥാപനം തുറന്ന് പ്രവർത്തിക്കുക. മാസ്ക് സാനിട്ടൈസർ ഗ്ലൗസ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെല്ലാം ജീവനക്കാർക്ക് പുറമെ സന്ദർശകർക്കും നൽകണം. നിലവിൽ റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്ന ജീവനക്കാർക്ക് നിരീക്ഷണ കാലാവധി കഴിയുന്ന മുറക്ക് ജോലിക്ക് പ്രവേശിക്കാം. രോഗ സ്ഥിതീകരിച്ചതിനെ തുടർന്ന് ഏറെ നാൾ അടച്ചിടേണ്ടി വന്ന ഒരു സ്ഥാപനമാണ് ആദിത്യ വസ്ത്രാലയം. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മാനേജ്മെന്റിനോട് നിർദ്ദേശിച്ചതായും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad