തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

 

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

  • നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ മൂന്നുകല്ലിൻമൂട്

  • തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചായം(പേരയത്തുപാറ പ്രദേശം)

  • കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചന്ദ്രമംഗലം ആമച്ചൽ

ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

കോവിഡ് രോഗപ്പകർച്ച നിയന്ത്രണ വിധേമായതിനെത്തുടർന്ന് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

  • തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയാരംകോട്, പനക്കോട്, തൊളിക്കോട്

  • മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ മേലരിയോട്, കിളിക്കോട്ടുകോണം

  • തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ ലക്ഷ്മി നഗർ, ചൈതന്യ ഗാർഡൻസ് (കേശവദാസപുരം വാർഡ്)

Post Top Ad