ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് ശമനം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് ശമനം


 ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള  നടപടികളുമായി മുന്നോട്ട് . ബി സത്യൻ എം എൽ എ ഉദ്യോഗസ്ഥരൊപ്പം സ്ഥലം സന്ദർശിച്ചു പ്രശ്നങ്ങൾ വിലയിരുത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തെ ഓട പൊളിച്ച് മാറ്റി അവിടെ പ്രീ കാസ്റ്റ്  ഡ്രൈൻ സ്ഥാപിക്കുകയും അതിനു മുകളിൽ ഒരു മീറ്റർ വീതിയിൽ ഫുട്പാത്ത് നിർമ്മിക്കുകയും ചെയ്യും.  റോഡിനു കുറുകെയുള്ള 300 മീറ്റർ നീളം വരുന്ന ഓട മാലിന്യം കൊണ്ട് അടഞ്ഞു കിടക്കുകയാണ്. ഈ ഓട നവീകരിക്കും. അവനവഞ്ചേരി ടോൾ മുക്കിൽ നിന്നും, കൊച്ചാലുംമുട് വരെയും, തുടർന്ന് തച്ചൂർക്കുന്ന് ഗ്യാസ് ഹൗസിന് സമീപം നിന്നും തുടങ്ങി ബോയ്സ് ഹൈസ്ക്കൂൾ റോഡിലൂടെ പാലസ് റോഡ് വഴി കടയ്ക്കാവൂർ റോഡ് മൃഗാശുപത്രി ജംഗ്ഷൻ വരെ റോഡ് നവീകരിക്കാനും നടപടി സ്വീകരിച്ചു. 3  കോടി രൂപ മരാമത്ത് ഫണ്ടിൽ നിന്നുമാണ് ഇതിനായി വകയിരുത്തുന്നത് . സ്ഥലം സന്ദർശിച്ച എം എൽ എ ഉദ്യോഗസ്ഥർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി . 


Post Top Ad