ആറ്റിങ്ങൽ വസ്ത്രാലയത്തിലെ മാനേജർക്കും, അസി. മാനേജർക്കും കൊവിഡ് സ്ഥിതീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

ആറ്റിങ്ങൽ വസ്ത്രാലയത്തിലെ മാനേജർക്കും, അസി. മാനേജർക്കും കൊവിഡ് സ്ഥിതീകരിച്ചു

 


കഴിഞ്ഞ ആഴ്ച രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ആദിത്യ വസ്ത്രാലയത്തിലെ മാനേജർക്കും, അസി. മാനേജർക്കും കൊവിഡ് സ്ഥിതീകരിച്ചു. വർക്കല, പരവൂർ സ്വദേശികളാണിവർ. ഇവരെ കൊവിഡ് ചികിൽസാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ആരോഗ്യ വിഭാഗം അറിയിച്ചു.

നിലവിൽ ആറ്റിങ്ങൽ, വർക്കല, പരവൂർ, കല്ലറ, മണമ്പൂർ, ചാത്തമ്പാറ, മുദാക്കൽ, ചിറയിൻകീഴ്, കടക്കാവൂർ, വക്കം, കിളിമാനൂർ, ഏലാപ്പുറം, കീഴാറ്റിങ്ങൽ സ്വദേശികളായിട്ടുള്ള ജീവനക്കാർക്ക് അടുത്ത ദിവസങ്ങളിലായി രോഗം സ്ഥിതീകരിച്ചിരുന്നു.

രോഗവ്യാപനം അനിയന്ത്രിതമായ രീതിയിൽ കൂടുന്നതായാണ് ഇതിൽ നിന്ന് മനസിലാക്കുന്നത്. അതിനാൽ നാട്ടുകാർ അനാവശ്യ സന്ദർശനങ്ങർ ഒഴിവാക്കി ആരോഗ്യ വിഭാഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് പൂർണമായും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അഭ്യർത്ഥിച്ചു.

Post Top Ad