സംഗീത നിലാവ് മാഞ്ഞു.... - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

സംഗീത നിലാവ് മാഞ്ഞു....


 ആരാധകലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി ഇന്നലെ വിട പറഞ്ഞ പ്രിയ ഗായകൻ എസ് പി ബി ക്ക് സംഗീത ലോകത്തിന്റെ കണ്ണുനീരിൽ കുതിർന്ന വിട. ഇന്ന് രാവിലെ 11 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ തിരക്കുകൾ കാരണം ചടങ്ങ് വൈകുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ചെന്നൈക്ക് സമീപം താമരപ്പാക്കത്താണ്‌ നടക്കുന്നത്. ഇന്നലെ രാത്രി കോടാമ്പക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിച്ചിരുന്നു. സംസ്കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ.

Post Top Ad